1965 · song 2

Kallachiriyaanu

Credits

Singer
S Janaki
Lyricist
Vayalar
Composer
MS Baburaj

Lyrics

കള്ളച്ചിരിയാണ് - ഇതു കള്ളച്ചിരിയാണ് കണ്ടാലാരും കണ്ണുവയ്ക്കണ കള്ളച്ചിരിയാണ്  കള്ളച്ചിരിയാണ് കണ്ടാലാരും കണ്ണുവയ്ക്കണ കള്ളച്ചിരിയാണ് - ഇതു കണ്ടാലാരും കണ്ണു വയ്ക്കണ കള്ളച്ചിരിയാണ് കള്ളച്ചിരിയാണ് കൺകുളിരേ കളിവഞ്ചിയിൽ നാം കണ്ടുമുട്ടിയ കാലം (2) ഈ കള്ളച്ചിരിയുടെ കടവിലടുക്കാൻ കൊതിച്ചു പോയീ ഞാൻ (2) അന്നേ കൊതിച്ചു പോയീ ഞാൻ  കള്ളച്ചിരിയാണ്...  കൺപുരിക പീലികൾ കൊണ്ടൊരു കത്തു കുറിക്കും നേരം (2) എൻ മനസ്സിനുള്ളിലെ മധുരസ്വപ്നം മറുപടി നൽകി - അന്നേ മറുപടി നൽകി കള്ളച്ചിരിയാണ്...  പുഞ്ചിരിയാൽ മേലാസകലം പൂവമ്പെയ്യുകയല്ലോ പൂവമ്പെയ്യുകയല്ലോ ഒരു മുല്ലപ്പന്തലിലെന്നെയിരുത്താൻ സമ്മതമാണോ - പറയൂ സമ്മതമാണോ  കള്ളച്ചിരിയാണ്  കള്ളച്ചിരിയാണ് കണ്ടാലാരും കണ്ണുവയ്ക്കണ കള്ളച്ചിരിയാണ് - ഇതു കണ്ടാലാരും കണ്ണു വയ്ക്കണ കള്ളച്ചിരിയാണ് കള്ളച്ചിരിയാണ്

Published by the catalogue editor. Rights remain with the original creators.