Pattanathil Sundaran poster

2003 · song 3

Enthinaanenthinaanomalaale

Credits

Singer
Vidhu Prathap
Lyricist
Sathyan Anthikkad
Composer
Mohan Sithara

Lyrics

എന്തിനാണെന്തിനാണോമലാളെ എന്നോടിത്രമേൽ കോപം എന്തിനാണെന്തിനാണോമലാളെ എന്നോടിത്രമേൽ കോപം അപരാധമെല്ലാം മറക്കൂ എന്റെ അനുരാഗവീണയിൽ നാദമാകൂ [എന്തിനാണെ.... കുറുമ്പുകാട്ടും കുഞ്ഞിനെ വീണ്ടും  പാലൂട്ടാറില്ലേ അമ്മ താരാട്ടാറില്ലേ കുറുമ്പുകാട്ടും കുഞ്ഞിനെ വീണ്ടും പാലൂട്ടാറില്ലേ അമ്മ താരാട്ടാറില്ലേ മധുകവരുന്നൊരു മധുപനെ വീണ്ടും    മാടി വിളിക്കാറില്ലേ മധുകവരുന്നൊരു മധുപനെ വീണ്ടും    മാടി വിളിക്കാറില്ലേ മലരുകൾ മാടിവിളിക്കാറില്ലേ [എന്തിനാണെ....          മറഞ്ഞുപോകും വസന്തം വീണ്ടും പൂമഴ ചൊരിയാറില്ലേ ഋതുക്കൾ മാറിവരാറില്ലേ മറഞ്ഞുപോകും വസന്തം വീണ്ടും പൂമഴ ചൊരിയാറില്ലേ ഋതുക്കൾ മാറിവരാറില്ലേ സിരകളിലൊഴുകും നോവുകളിൽ നീ അമൃതം പകരാൻ വരുമോ സിരകളിലൊഴുകും നോവുകളിൽ നീ അമൃതം പകരാൻ വരുമോ എന്നും അരികിലിരിക്കാൻ വരുമോ [എന്തിനാണെ....

Published by the catalogue editor. Rights remain with the original creators.