1965 · song 2

Kandaalazhakulla

Credits

Singer
LR Eeswari Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

കണ്ടാലഴകുള്ള മണവാട്ടി  കവിളത്തു പൂവൊള്ള മണവാട്ടി  പൂമണിയറയിലെ പുതുമണവാളനു  പുന്നാര മണവാട്ടി....ഹൊയ്‌ (കണ്ടാലഴകുള്ള... ) പനിനീരിൻ പൊയ്കയിൽ മേൽകഴുകി -പെണ്ണ് മണമുള്ള തൈലമിട്ടു മുടി ചീകി  മോതിരക്കൈ കൊണ്ടു നാണിച്ചു മുഖം  പൊത്തി മോഹിച്ചു നിൽക്കുന്നതാരെയാണ്‌  പനിനീരിൽ ...ദൂരെയാണ്‌  (കണ്ടാലഴകുള്ള... ) മദനപ്പൂങ്കാവിലെ മലരാണ്‌ - ഇത് മനസ്സിനെ മയക്കണ ചിരിയാണ്‌  ആരോരുമറിയാതെ ആദ്യത്തെ രാത്രിയിൽ  മാരനു നൽകുന്ന നിധിയാണ്‌  മദന...നിധിയാണ്‌  കണ്ടാലഴകുള്ള മണവാട്ടി ... മണവാട്ടി

Published by the catalogue editor. Rights remain with the original creators.