1965 · song 1

Agaadhaneelimayil

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

അഗാധനീലിമയിൽ അപാര ശൂന്യതയിൽ കാലം കനകക്കിനാവുകളാലേ കടലാസുകോട്ടകൾ തീർക്കും - ഓരോ കടലാസുകോട്ടകൾ തീർക്കും   (അഗാധ..) അറിയാതെ അറിയാതെ അഭിലാഷങ്ങൾ അതിനുള്ളിൽ മേഞ്ഞു നടക്കും - മോഹം മലർമഞ്ചലേറി നടക്കും ഒരു കൊടുങ്കാറ്റത് തല്ലിത്തകർക്കും വിധിയുടെ മൌനവിനോദം - ഇത് വിധിയുടെ മൌനവിനോദം (അഗാധ..) ഒരു കോടി ഒരു കോടി നക്ഷത്രപൂക്കൾ ഒരു രാത്രി കൊണ്ട് വിടർത്തും കാലം ഒരു രാത്രി കൊണ്ട് വിടർത്തും ഒരു രാത്രി കൊണ്ടവ തല്ലിക്കൊഴിക്കും വിധിയുടെ മൌനവിനോദം - ഇത് വിധിയുടെ മൌനവിനോദം (അഗാധ..)

Published by the catalogue editor. Rights remain with the original creators.