Mizhi Randilum poster

2003 · song 5

Vaarmazhaville

Credits

Singer
KS Chithra
Lyricist
Vayalar Sarathchandra Varma
Composer
Raveendran

Lyrics

വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ നിരാലംബയായ് നീ മാറിയില്ലേ... [വാര്‍മഴവില്ലേ...] ചൈതന്യമായ് നിന്ന സൂര്യനോ ദൂരെ ദൂരെ പോകയോ... [വാര്‍മഴവില്ലേ...] ദേവകരാംഗുലി ലതകള്‍ എഴുതും കവിതേ വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ നിമിഷമോരോന്നായ് കൊഴിയുന്ന നേരം നിമിഷമോരോന്നായ് കൊഴിയുന്ന നേരം വിളറും മുഖമോ അകലേ... [വാര്‍മഴവില്ലേ...] ശ്യാമള സുന്ദര മിഴികള്‍ നിറയും അഴകേ ദേവിവസുന്ദര നിനവില്‍ നിനയും കുളിരേ പകലകലുമ്പോള്‍ അറിയുന്നുവോ നീ പകലകലുമ്പോള്‍ അറിയുന്നുവോ നീ വിരഹം വിധിയായ് അരികെ... [വാര്‍മഴവില്ലേ...] ------------------------------------------------------

Published by the catalogue editor. Rights remain with the original creators.