Mizhi Randilum poster

2003 · song 2

Enthinaay nin

Credits

Singer
KS Chithra
Lyricist
Vayalar Sarathchandra Varma
Composer
Raveendran

Lyrics

എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു പഞ്ചബാണന്‍ എഴുന്നള്ളും നെഞ്ചി‌ലുള്ള കിളി ചൊല്ലി എല്ലാമെല്ലാം അറിയുന്ന പ്രായമായില്ലെ ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലെ എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു ആരിന്നു നിന്‍ സ്വപ്നങ്ങളില്‍ തേന്‍ തുള്ളി തൂകി എകാകിയാകും പൂര്‍‌ണേന്ദുവല്ലേ (2) താരുണ്യമേ പൂത്താലമായ്‌ തേടുന്നുവോ ഗന്ധര്‍‌വനെ എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു ആരിന്നു നിന്‍ വള്ളികുടില്‍ വാതില്‍ തുറന്നു ഹേമന്തരാവിന്‍ പൂന്തെന്നലല്ലേ (2) ആനന്ദവും ആലസ്യവും പുല്‍‌കുന്നുവോ നിര്‍‌മാല്യമായ് (എന്തിനായ്)

Published by the catalogue editor. Rights remain with the original creators.