Jeevithayaathra poster

1965 · song 3

Kilivaathilin Idayilkkoodi

Credits

Singer
LR Eeswari
Lyricist
P Bhaskaran
Composer
PS Divakar

Lyrics

കിളിവാതിലിന്നിടയില്‍കൂടി മലര്‍മാലകള്‍ നീട്ടുവതാരോ മധുമാസപ്പൂനിലാവോ മറ്റാരാണോ  മാനത്തെ മട്ടുപ്പാവില്‍ മണിവാതിലില്‍ നില്‍ക്കുവതാരോ വാസന്ത താരകമോ മറ്റാരാണോ കണിക്കൊന്ന പൂത്തുനില്‍ക്കും കരളിന്റെ പൂവാടികയില്‍ ക്ഷണിക്കാതെ വന്നുചേര്‍ന്ന വിരുന്നുകാരാ അവിടത്തെ സല്‍ക്കരിക്കാന്‍ അധരത്തില്‍ നിന്നു വീഴും അനുരാഗ ഗാനമല്ലാ- തൊന്നുമില്ലല്ലോ  കിളിവാതിലിന്നിടയില്‍കൂടി മലര്‍മാലകള്‍ നീട്ടുവതാരോ മധുമാസപ്പൂനിലാവോ മറ്റാരാണോ  മനസ്സില്‍ ഞാന്‍ വിരിച്ചിട്ട മലര്‍മെത്തയിലിരുന്നാട്ടേ കിനാവിന്റെ പൊന്‍കിരീടം അണിഞ്ഞാട്ടേ കളിവാക്കു പറഞ്ഞെന്റെ കവിളത്തു നുള്ളിയാട്ടേ പുളകപ്പൂമാലയെനിക്കു തന്നാട്ടേ  കിളിവാതിലിന്നിടയില്‍കൂടി മലര്‍മാലകള്‍ നീട്ടുവതാരോ മധുമാസപ്പൂനിലാവോ മറ്റാരാണോ

Published by the catalogue editor. Rights remain with the original creators.