Kilichundan Mampazham poster

2003 · song 4

Onnaanaam Kunninmele

Credits

Singer
MG Sreekumar Sujatha Mohan
Lyricist
BR Prasad
Composer
Vidyasagar

Lyrics

ഒന്നാനാം കുന്നിന്‍ മേലെ കൈതോല കൂടും കൂട്ടി കൂടെ നീ‍ പോരാമോ വേണുന്നൊളെ ഇബിലിസേ കാണാപ്പൂവും മക്കേലെ മുത്തും തന്നാല്‍ കൂടെ ഞാന്‍ പോരാമേ വേണുന്നൊനേ പൂവു മൂടി പൂതി തീര്‍ത്തു ബീവി ആക്കിടാം മാരിവില്ലു നൂലു നൂത്തു താലി ചാര്‍ത്തിടാം വേറാരും കാണാത്ത പൂമീന്‍ തുള്ളും മാറാണേ കൂടേ ഞാന്‍ പോരാമേ വേണുന്നോനെ... ( ഒന്നാനാം കുന്നിന്‍ മേലെ...) കൊഞ്ചി വന്ന കാറ്റുരുമ്മി നൊന്താലോ നെഞ്ചില്‍ വച്ചു മുത്തമിട്ടു പാടും ഞാന്‍ മുള്ളു കൊണ്ടു കൈ മുറിഞ്ഞുവെന്നാലോ ഖല്‍ബില്‍ നിന്നു നെയ്യെടുത്തു തൂവും ഞാന്‍ പിറ പോലെ കാണാന്‍ നോമ്പേറ്റി ഞാനും വിളി കേള്‍ക്കുവാനായ് ഞാന്‍ നോറ്റു കാലം നീല നിലാവൊളി വെണ്ണൊലിയാ‍ല്‍‍‍ പൂശിയ പച്ചിലയാല്‍ നാമൊരു മാളിക തീര്‍ക്കുകയായ്  ആശകള്‍ പൂക്കുകയായ് അതില്‍ ആവോളം വാഴാനായ് നീയെന്‍ കൂടെ പോരാമോ കൂടെ ഞാന്‍ പോരാമെ വേണുന്നോനേ ( ഒന്നാനാം കുന്നിന്‍ മേലെ...) പൂക്കൊടിയ പാൽ കടഞ്ഞു നീറുമ്പോള്‍ സ്വപ്നങ്ങൾക്കു മയ്യെഴുതി ഒപ്പും ഞാന്‍ തക്കയിട്ടു തട്ടമിട്ടു വന്നാലോ കുപ്പിവളക്കൈ പിടിച്ചു കൂട്ടും  ഞാന്‍ കൊതി തീരെ കാണാന്‍ കൂടുന്നു നാളെ മണിമാരനേറും ഈ ഗുലുമാല് പ്ലാവില കൂട്ടിയ തൊപ്പികളാല്‍ പാദുഷ കെട്ടി വരാം മാന്തളിര്‍ ചൂടിയ വീഥിയൊരാള്‍ മാറിലണഞ്ഞലിയാം ഇനി നാളേറെ വാഴാനായ് നീയെന്‍ കൂടെ പോരാമോ കൂടെ ഞാന്‍ പോരാമെ വേണുന്നൊനെ ( ഒന്നാനാം കുന്നിന്‍ മേലെ...)

Published by the catalogue editor. Rights remain with the original creators.