Inapraavugal poster

1965 · song 7

Virinjathenthinu

Credits

Singer
P Susheela
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു  തിരുഹൃദയപ്പൂവേ വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു  തിരുഹൃദയപ്പൂവേ നിറഞ്ഞതെന്തിനു നിന്‍ മിഴിയിതളുകള്‍ നീലവര്‍ണ്ണപ്പൂവേ നീലവര്‍ണ്ണപ്പൂവേ ... നിനക്കുമെന്നെപ്പോലൊരു  ദു:ഖം കലര്‍ന്ന കഥയുണ്ടോ (2) മനസ്സിലെന്നെപോലെ നിനക്കും  മൌനവേദനയുണ്ടോ മൌനവേദനയുണ്ടോ വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു  തിരുഹൃദയപ്പൂവേ മുറിഞ്ഞുവല്ലോ നിന്‍ മാറിടവും  മുള്ളാണികളാലെ (2) വിളിച്ചു തേങ്ങിക്കരയാന്‍ പോലും  വിധിയില്ലല്ലോ പൂവേ വസന്തമിനിയും വള്ളിക്കുടിലില്‍  വിരുന്നു വരുകില്ലേ (2) ഇനിയൊരു നാളിലും ഈ കിളിവാതിലില്‍ ഇടയന്‍ വരുകില്ലേ - എന്റെ  ഇടയന്‍ വരുകില്ലേ വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു  തിരുഹൃദയപ്പൂവേ

Published by the catalogue editor. Rights remain with the original creators.