2003 · song 3
Oh Devike Ee Veedhiyil (M)
Credits
- Singer
-
G Venugopal
- Lyricist
- Chunakkara Ramankutty
- Composer
- Poly Varghese
Lyrics
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടിവാ ആടാം
ഇന്നെങ്ങുമേ രാഗോത്സവം നീയാടിവാ തോഴീ
തേന്‍മാവിലെ ആ ചില്ലയില്‍ കൂടൊന്നു ഞാൻ കൂട്ടാമേ
ഗന്ധർവ്വനായി പാടീടുവാൻ ഞാനെത്തിടാം മുന്നില്‍
ഓ ദേവികേ ഈ വേദിയില്‍ പൂചൂടിവാ പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീയാടിവാ തോഴീ
തൂമഞ്ഞുമായീ സന്ധ്യയില്‍ പൂന്തെന്നലും വന്നു
തൂമഞ്ഞുമായീ സന്ധ്യയില്‍ പൂന്തെന്നലും വന്നു
സ്വപ്നങ്ങള്‍തന്‍ തേന്മുല്ലകള്‍ എന്‍ നെഞ്ചിലും പൂത്തു
മോഹങ്ങള്‍തന്‍ ചിറകേറി ഞാന്‍ കുളിര്‍ഗാനവും പാടി
മോഹങ്ങള്‍തന്‍ ചിറകേറി ഞാന്‍ കുളിര്‍ഗാനവും പാടി
പ്രിയദേവതേ മൃദുഹാസമായി നിന്‍ മുന്നില്‍ വന്നെത്താം
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടിവാ പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീയാടിവാ തോഴീ
ഉന്മാദമാമീ വേളയില്‍ മേഘങ്ങളായി നമ്മൾ
ഉന്മാദമാമീ വേളയില്‍ മേഘങ്ങളായി നമ്മൾ
ആ വാനിലെ പൂങ്കാവിലും പാറിപ്പറന്നെത്താം
അതു കാണുകില്‍ മാലാഖമാര്‍ ഗാനങ്ങളും പാടും
അതു കാണുകില്‍ മാലാഖമാര്‍ ഗാനങ്ങളും പാടും
അതു കേള്‍ക്കുകില്‍ മയിലെങ്ങുമേ ആനന്ദമായി ആടും
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടിവാ പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീയാടിവാ തോഴീ
തേന്‍മാവിലെ ആ ചില്ലയില്‍ കൂടൊന്നു ഞാന്‍ കൂട്ടാമേ
ഗന്ധർവ്വനായി പാടീടുവാന്‍ ഞാനെത്തിടാം മുന്നില്‍
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടിവാ പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീയാടിവാ തോഴീ
Published by the catalogue editor. Rights remain with the original creators.