2003 · song 2
Oh Devike
Credits
- Singer
-
G Venugopal
Dr Rashmi Madhu
- Lyricist
- Chunakkara Ramankutty
- Composer
- Poly Varghese
Lyrics
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടിവാ ആടാം
ഇന്നെങ്ങുമേ രാഗോത്സവം നീയാടിവാ.. തോഴീ
തേന്‍മാവിലെ ആ ചില്ലയില്‍ കൂടൊന്നു നീ കൂട്ടാമോ
ഗന്ധർവ്വനായി പാടീടുകിൽ.. ഞാനെത്തിടാം മുന്നില്‍
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടിവാ.. പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീ പാടിവാ തോഴാ
തൂമഞ്ഞുമായീ സന്ധ്യയില്‍ പൂന്തെന്നലും വന്നു
തൂമഞ്ഞുമായീ സന്ധ്യയില്‍ പൂന്തെന്നലും വന്നു
സ്വപ്നങ്ങള്‍ തന്‍ തേന്മുല്ലകള്‍ എന്‍ നെഞ്ചിലും.. പൂത്തു
മോഹങ്ങള്‍തന്‍ ചിറകേറി ഞാന്‍ കുളിര്‍ഗാനവും പാടി
മോഹങ്ങള്‍തന്‍ ചിറകേറി ഞാന്‍ കുളിര്‍ഗാനവും പാടി
പ്രിയദേവതേ മൃദുഹാസമായി നിന്‍ മുന്നില്‍ വന്നെത്താം
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടിവാ പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീ പാടിവാ തോഴാ
ഉന്മാദമാമീ വേളയില്‍ മേഘങ്ങളായി നമ്മൾ
ഉന്മാദമാമീ വേളയില്‍ മേഘങ്ങളായി നമ്മൾ
ആ വാനിലെ പൂങ്കാവിലും പാറി പറന്നെത്താം
അത് കാണുകില്‍ മാലാഖമാര്‍ ഗാനങ്ങളും പാടും
അത് കാണുകില്‍ മാലാഖമാര്‍ ഗാനങ്ങളും പാടും
അത് കേള്‍ക്കുകില്‍ മയിലെങ്ങുമേ ആനന്ദമായി ആടും
ഓ ദേവികേ ഈ വേദിയില്‍ പൂ ചൂടിവാ പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീയാടിവാ.. തോഴീ
തേന്‍മാവിലെ ആ ചില്ലയില്‍ കൂടൊന്നു ഞാന്‍ കൂട്ടാമേ
ഗന്ധർവ്വനായി പാടീടുവാന്‍ ഞാനെത്തിടാം മുന്നില്‍
ഓ ദേവനേയീ വേദിയില്‍ പൂതൂകി വാ പാടാം
ഇന്നെങ്ങുമേ രാഗോത്സവം നീ പാടിവാ തോഴാ
Published by the catalogue editor. Rights remain with the original creators.