Inapraavugal poster

1965 · song 5

Kurutholapperunnalinu

Credits

Singer
KJ Yesudas P Susheela
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

കുരുത്തോലപ്പെരുന്നാളിന് പള്ളിയില്‍ പോയ്‌ വരും  കുഞ്ഞാറ്റക്കുരുവികളേ കുഞ്ഞാറ്റക്കുരുവികളേ  കണ്ണീരും കൈയ്യുമായ് നാട്ടുമ്പുറത്തൊരു  കല്യാണം നിങ്ങള്‍ക്കു കാണാം - ഒരു  കല്യാണം നിങ്ങള്‍ക്കു കാണാം  ഒരു വാക്കു പറയാതെ ഒരു നോക്കു കാണാതെ  പരിഭവിച്ചെവിടെയോ പോയി  പരിഭവിച്ചെവിടെയോ പോയി എല്ലാം പറഞ്ഞൊന്നു മാപ്പ് ചോദിക്കുവാന്‍  എന്നിനിയെന്നിനി കാണും - തമ്മില്‍  എന്നിനിയെന്നിനി കാണും കുരുത്തോലപ്പെരുന്നാളിന് പള്ളിയില്‍ പോയ്‌ വരും  കുഞ്ഞാറ്റക്കുരുവികളേ കുഞ്ഞാറ്റക്കുരുവികളേ  കാശുമാഞ്ചുവട്ടിലെ തണലത്തിരുന്നിനി - കൈവളയണിയുന്നതെന്നോ  കൈവളയണിയുന്നതെന്നോ മകരനിലാവിന്‍ വിളക്കത്തിരുന്നിനി - മോതിരം മാറുന്നതെന്നോ - തങ്ക  മോതിരം മാറുന്നതെന്നോ കുരുത്തോലപ്പെരുന്നാളിന് പള്ളിയില്‍ പോയ്‌ വരും  കുഞ്ഞാറ്റക്കുരുവികളേ കുഞ്ഞാറ്റക്കുരുവികളേ  കണ്ണീരും കൈയ്യുമായ് നാട്ടുമ്പുറത്തൊരു  കല്യാണം നിങ്ങള്‍ക്കു കാണാം - ഒരു  കല്യാണം നിങ്ങള്‍ക്കു കാണാം

Published by the catalogue editor. Rights remain with the original creators.