Inapraavugal poster

1965 · song 3

Kaakkathamburaatti

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി (2) കൂടെവിടെ... കൂടെവിടെ (കാക്ക..) കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ കൂടെവരൂ കൂടെവരൂ വെള്ളാരം‌കുന്നിറങ്ങി വന്നാട്ടെ - നിന്റെ പുല്ലാങ്കുഴലെനിക്കു തന്നാട്ടെ (2) കാട്ടാറിൻ കടവത്ത് കണ്ണാടിക്കടവത്ത് കളിവഞ്ചിപ്പാട്ടുപാടിപ്പറന്നാട്ടെ കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി കൂടെവിടെ കൂടെവിടെ  പുത്തൻ‌പുടവ ഞൊറിഞ്ഞുടുത്താട്ടെ കാതിൽ മുക്കുറ്റിക്കമ്മലെടുത്തണിഞ്ഞാട്ടെ (2) കള്ളിപ്പെണ്ണേ നിന്റെ കന്നാലിച്ചെറുക്കന്റെ കല്യാണപ്പന്തലിൽ വന്നിരുന്നാട്ടെ കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി  കൂടെവിടെ കൂടെവിടെ  കൂട്ടിന്നിണയല്ലേ കൊഞ്ചും മൊഴിയല്ലേ കൂടെവരൂ കൂടെവരൂ

Published by the catalogue editor. Rights remain with the original creators.