Inapraavugal poster

1965 · song 1

Akkaraykkundo

Credits

Singer
AM Raja
Lyricist
Vayalar
Composer
V Dakshinamoorthy

Lyrics

അക്കരയ്ക്കുണ്ടോ...അക്കരയ്ക്കുണ്ടോ (2) വായോ വായോ വായോ (അക്കര..) നേരം പോയ്...  വെള്ളയുടുത്ത് വെളുപ്പാങ്കാലത്ത് പള്ളിയിൽ പോകും പ്രാവുകളേ ഇണപ്രാവുകളേ (2) പാടിപ്പറക്കാൻ ചിറകു മുളയ്ക്കാത്ത - പച്ചപ്പനങ്കിളി തത്തകളേ വായോ വായോ വായോ  അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ  വായോ വായോ വായോ  പുത്തരിനെല്ലിന് പുട്ടിലു നെയ്യണ കുട്ടനാട്ടമ്മേ മുത്തിയമ്മേ പൊന്നു മുത്തിയമ്മേ കൊയ്ത്തിനു പുത്തനരിവാളു തേയ്ക്കണ കൊച്ചു കരുമാടിക്കുട്ടന്മാരേ വായോ വായോ വായോ  അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ  വായോ വായോ വായോ  നേരം പോയ്...

Published by the catalogue editor. Rights remain with the original creators.