1965 · song 10

Ormavaykkenam

From Devatha

Credits

Singer
S Janaki M Balamuralikrishna
Lyricist
P Bhaskaran
Composer
PS Divakar

Lyrics

ഓര്‍മ്മ വെയ്ക്കേണം ഈ പ്രേമരംഗം ഓമല്‍ പ്രകൃതിതന്‍ ഈ രാഗരംഗം (ഓര്‍മ്മ...) വസന്തശലഭത്തെ സ്വപ്നം കാണുന്നു വനമുല്ലപ്പൂവിന്റെ മാനസം ഹൃദയാധിനായകന്‍ പോയതെങ്ങോ നവരാഗഗായകന്‍ പോയതെങ്ങോ (ഓര്‍മ്മ...) കാണുമ്പോള്‍ പാടേണ്ട കവിതകളിന്നവന്‍ സാധകം ചെയ്യുകയായിരിക്കും സുന്ദരമഴവില്ലിന്‍ വര്‍ണ്ണങ്ങള്‍ ചിറകിനു ചന്തം വരുത്തുകയായിരിക്കും (ഓര്‍മ്മ...) കാട്ടുകടച്ചിന്മേല്‍ കൈത്തിരി കത്തിച്ചു കാര്‍ത്തികമാസത്തിന്‍ പുലര്‍കാലം രമണനാം സൂര്യന്റെ കോവിലില്‍ പുലരിതന്‍ പ്രണയത്തിന്‍ പൂജയ്ക്കു നേരമായി (ഓര്‍മ്മ...)

Published by the catalogue editor. Rights remain with the original creators.