2002 · song 2

Kalivilayaadiya

From Sesham

Credits

Singer
KJ Yesudas
Lyricist
Kavalam Narayana Panicker
Composer
Sharreth

Lyrics

കളിവിളയാടിയ കളമിതില്‍ ജീവിത വരവിളി കൂറിയ വരകുറികള്‍ തരിവള കാഞ്ചനത്തളയുടെ താളമൊടൊരു നിമിഷത്തിലെ അനന്തതയായ് ഇതു കഥയോ കഥയുടെ കഥയോ വരുംവഴിയേ പുലമ്പിയ കഥയോ കഥയറിയാത്തിരിമറികഥയോ  കഥകഥയില്‍ തിരുകിയ കളിയോ പൊരുളുകളേഴും കഥയറിഞ്ഞാലോ പുലര്‍പൂക്കാലം അറിവിന്‍ ഉറവിന്‍ അലിവെഴും നിറനിറവായ് കളിവിളയാടിയ കളമിതില്‍ ജീവിത വരവിളി കൂറിയ വരകുറികള്‍ തരിവള കാഞ്ചനത്തളയുടെ താളമൊടൊരു നിമിഷത്തിലെ അനന്തതയായ് കൂത്തിന്നാടലും മത്താടലും  പാടലും തീര്‍ന്നേ നീട്ടിപ്പാടലും അന്‍പാടലും  കൂടലും വേണേ കണ്ണില്‍ കാണലും നേര്‍ക്കേല്‍ക്കലും  തോന്നാതെ തോന്നീ സ്നേഹത്തുള്ളിലും തേന്മുള്ളിൽ നീ തേങ്ങുവാന്‍ പോരൂ അരുമേ പോരൂ പിരിയല്ലേ നീ നിറമൊന്നും നിന്മെയ്യില്‍ മായല്ലേ ചിറകുവിരിച്ചു ഞാന്‍ നടനമാടവേ കാവടിപ്പീലിയില്‍ കണ്ണുകള്‍ കൊണ്ടെല്ലാം കാണാനായല്ലോ കളിവിളയാടിയ കളമിതില്‍ ജീവിത വരവിളി കൂറിയ വരകുറികള്‍ തരിവള കാഞ്ചനത്തളയുടെ താളമൊടൊരു നിമിഷത്തിലെ അനന്തതയായ് ഒന്നാനാം കടല്‍ ഏഴാം കടല്‍ പാല്‍ക്കടല്‍ കണ്ടേ ഇതിലെന്‍റേതോമല ആരോമല  ആമല വഴിയേ പൂവാലന്‍കിളി വാലന്‍കിളി പൈങ്കിളിപ്പെണ്ണ്‌ പൊന്നോണക്കളം ഒന്നാംകളം പൂക്കളം കണ്ടേ കടലേ നീ വാ മലയോളം വാ കിളിപാറും പൂമാനം കണ്ടേനേ ഉറങ്ങി ഉണര്‍ന്നു ഞാന്‍ ഉദയം കണ്ടു ഞാന്‍ ഏതാണീ മണ്ണെന്നും ഞാനാരെന്നോ കാലം കണ്ടുണര്‍ന്നല്ലോ കളിവിളയാടിയ കളമിതില്‍ ജീവിത വരവിളി കൂറിയ വരകുറികള്‍ തരിവള കാഞ്ചനത്തളയുടെ താളമൊടൊരു നിമിഷത്തിലെ അനന്തതയായ് ഇതു കഥയോ കഥയുടെ കഥയോ വരുംവഴിയേ പുലമ്പിയ കഥയോ കഥയറിയാത്തിരിമറികഥയോ  കഥകഥയില്‍ തിരുകിയ കളിയോ പൊരുളുകളേഴും കഥയറിഞ്ഞാലോ പുലര്‍പൂക്കാലം അറിവിന്‍ ഉറവിന്‍ അലിവെഴും നിറനിറവായ്

Published by the catalogue editor. Rights remain with the original creators.