Daaham poster

1965 · song 3

Padachavanundenkil

From Daaham

Credits

Singer
CO Anto
Lyricist
Vayalar
Composer
G Devarajan

Lyrics

പടച്ചവനുണ്ടെങ്കിൽ പടച്ചവൻ ഞമ്മളോടു  പെണങ്ങി നടക്കണതെന്താണ്‌  (2) കമ്പി പയിപ്പിച്ചു ഖൽബിനകത്തിട്ടു  പമ്പരം കറക്കണതെന്താണ്‌ (2)  പടച്ചവനുറങ്ങണ പതിനാലാംബഹറിലെ  പനിനീർപ്പൂങ്കാവിലെ പൂത്തുമ്പീ (2) ഒരിക്കലും തുറക്കാത്ത വെളിച്ചം കേറാത്ത  കരളിന്റെ അറവാതിൽ തുറന്നാട്ടെ (2)  (പടച്ചവൻ... ) മലർച്ചുണ്ടിൽ വിരിയണ മണിമുല്ലയിതളിലെ  മധുരത്തേനമൃതിറ്റു തന്നാട്ടെ (2) ഒരിക്കലും പൂക്കാത്ത പൂക്കാലം കാണാത്ത  കരളിന്റെ മുളങ്കൊമ്പിലിരുന്നാട്ടെ (2) പടച്ചവനുണ്ടെങ്കിൽ പടച്ചവൻ ഞമ്മളോടു  പെണങ്ങി നടക്കണതെന്താണ്‌   കമ്പി പയിപ്പിച്ചു ഖൽബിനകത്തിട്ടു  പമ്പരം കറക്കണതെന്താണ്‌ (2)

Published by the catalogue editor. Rights remain with the original creators.