Daaham poster

1965 · song 1

Ekaantha Kaamuka

From Daaham

Credits

Singer
P Susheela AM Raja
Lyricist
Vayalar
Composer
G Devarajan

Lyrics

ഓഹോ....ഓഹോ.....ഹോ....  ഏകാന്ത കാമുക നിൻ വഴിത്താരയിൽ  ഏകാകിനിയായ്‌ വരുന്നു ഞാൻ (2) പ്രേമത്തിൻ ഹിമവാഹിനിയുടെ കടവിൽ  കടവിൽ ...  ഹേമന്ത നിശീഥിനി തീർത്തൊരു പടവിൽ  പടവിൽ ...  പ്രേമത്തിൻ ഹിമവാഹിനിയുടെ കടവിൽ  ഹേമന്ത നിശീഥിനി തീർത്തൊരു പടവിൽ  കുളിർ കോരും കൈക്കുമ്പിളിലീ  ഇളനീരും തിരുമധുരവുമായ്‌  വരൂ...വരൂ വരൂ ഏകാന്ത കാമുക നിൻ വഴിത്താരയിൽ  ഏകാകിനിയായ്‌ വരുന്നു ഞാൻ നീ തെളിക്കും ഹംസരഥത്തിൽ നിൻ  മാനസ പുഷ്പവനത്തിൽ  നീ വിരിക്കും പട്ടു വിരിപ്പിൽ  എനിക്കൊരിത്തിരിയിടമുണ്ടോ  ഓ....ഓ...ഓ.... (നീ തെളിക്കും)  ഏകാന്ത കാമുക നിൻ വഴിത്താരയിൽ  ഏകാകിനിയായ്‌ വരുന്നു ഞാൻ ദാഹിക്കും കരളിൻ പനിനീർ മലരിൽ മലരിൽ ...  സ്നേഹത്തിൻ ബിന്ദുവുറങ്ങുമൊരിതളിൽ  ഇതളിൽ ...  ഒരു ഗാനം പൊട്ടി വിടർന്നു  ഒരു മോഹമുറങ്ങിയുണർന്നു  വരൂ...വരൂ വരൂ ഏകാന്ത കാമുക നിൻ വഴിത്താരയിൽ  ഏകാകിനിയായ്‌ വരുന്നു ഞാൻ (2)

Published by the catalogue editor. Rights remain with the original creators.