2002 · song 4

Nadavazhiyum

Credits

Singer
Panthalam Balan
Lyricist
S Ramesan Nair
Composer
Raveendran

Lyrics

നടവഴിയും ഇടവഴിയും എവിടേയ്ക്കു പോണേ പഴമയുടെ വഴി താണ്ടി അകലേയ്ക്കു പോണേ കറുകറെ രാവിന്റെ കാളയെ കണ്ടേ വെളുവെളെ പകലിന്റെ കാളയുമുണ്ടേ കാലമാം ഈ വില്ലുവണ്ടിയുടെ പിറകെ കാതോർത്തു കാതോർത്തു നീങ്ങുന്നതാരോ ... ആരോ ... ചണ്ഡിയാം ആനന്ദ യക്ഷിയെ പണ്ടൊരാൾ മന്ത്രച്ചിലമ്പിനാൽ കെട്ടീ അകളെ പ്രകോപിതയാക്കുവാൻ അന്നവൻ അന്യയൊരു കന്യയെ പുൽകീ പെണ്ണവൾ മറ്റാരുമറിയാതെ പേറ്റുനോ- വെണ്ണിയീ വഴിയേ വരുന്നൂ ... വരുന്നൂ   നടവഴിയും ഇടവഴിയും എവിടേയ്ക്കു പോണേ  ആ വഴിക്കത്രേ വരുന്നു തൻ വേളിയും അമ്മാത്തു പോകുവാനായീ അവളിൽ തുടിക്കും കടിഞ്ഞൂൽക്കനിക്കുള്ളൊ- രവതാര ദിവസങ്ങളെണ്ണീ വില്ലുവണ്ടിച്ചന്തമാടുമാ വഴി നീളെ  വിരിയുന്നു കുടമണിത്താളം ... താളം  നടവഴിയും ഇടവഴിയും എവിടേയ്ക്കു പോണേ പഴമയുടെ വഴി താണ്ടി അകലേയ്ക്കു പോണേ കറുകറെ രാവിന്റെ കാളയെ കണ്ടേ വെളുവെളെ പകലിന്റെ കാളയുമുണ്ടേ കാലമാം ഈ വില്ലുവണ്ടിയുടെ പിറകെ കാതോർത്തു കാതോർത്തു നീങ്ങുന്നതാരോ ... ആരോ ...

Published by the catalogue editor. Rights remain with the original creators.