Onnaman poster

2002 · song 4

Mizhiyithalil

From Onnaman

Credits

Singer
KJ Yesudas S Janaki
Lyricist
Gireesh Puthenchery
Composer
SP Venkitesh

Lyrics

മിഴിയിതളിൽ നിലാ മലരിതളോ ഇളവെയിലിൽ തുളുമ്പും തളിർമഴയോ ആ. . . .  മിഴിയിതളിൽ നിലാ മലരിതളോ ഇളവെയിലിൽ തുളുമ്പും തളിർമഴയോ വെൺപകൽ പൊൻവിരൽ കുടഞ്ഞനിൻ പൂങ്കവിൾ മുല്ലകൾ തലോടിടാം ഈറൻ സന്ധ്യകൾ കവർന്നനിൻ ഇമകളിലുമ്മകൾ പൊതിഞ്ഞിടാം പറയൂ നിന്റെ പരിഭവമെന്തിനിനിയും മിഴിയിതളിൽ നിലാ മലരിതളോ ഇളവെയിലിൽ തുളുമ്പും തളിർമഴയോ തിങ്കൾ പൊൻകല വിടർന്നൊരെൻ നിലാമൗലിയിൽ മുകിൽ ഗംഗയല്ലേ നീ വരൂ ഗൗരിയായ് ആദിയുഷസ്സിൻ ദളങ്ങളിൽ പകൽ മാത്രയിൽ തപം ചെയ്തു തേടി നിൻ മദോന്മാദം ഞാൻ മുളംകാട് പാടുമ്പോൾ അതിൽ നിൻ സ്വരം മഴക്കാറു മായുമ്പോൾ അതിൽ നിൻ മുഖം മിഴിയിതളിൽ നിലാ മലരിതളോ ഇളവെയിലിൽ തുളുമ്പും തളിർമഴയോ പിച്ചള വളകളണിഞ്ഞൊരെൻ തളിർക്കൈകളാൽ സ്വരം നെയ്തു നിന്നെ ഞാൻ ഗന്ധർവനാക്കി പാൽക്കടലലകൾ ഞൊറിഞ്ഞനിൻ നിലാചേലയിൽ ഉടൽ മൂടി നില്പൂ നീ ശിലാശില്പമായ് ഹിമപ്പക്ഷി ചേക്കേറും മരച്ഛായയിൽ പറന്നെത്തിടാം പൊന്നേ ഇലത്തൂവലായ് മിഴിയിതളിൽ നിലാ മലരിതളോ ഇളവെയിലിൽ തുളുമ്പും തളിർമഴയോ ആ. . . .  മിഴിയിതളിൽ നിലാ മലരിതളോ ഇളവെയിലിൽ തുളുമ്പും തളിർമഴയോ വെൺപകൽ പൊൻവിരൽ കുടഞ്ഞനിൻ പൂങ്കവിൾ മുല്ലകൾ തലോടിടാം ഈറൻ സന്ധ്യകൾ കവർന്നനിൻ ഇമകളിലുമ്മകൾ പൊതിഞ്ഞിടാം പറയൂ നിന്റെ പരിഭവമെന്തിനിനിയും

Published by the catalogue editor. Rights remain with the original creators.