1965 · song 5

Pathinaaru Vayassukazhinjaal

From Chettathi

Credits

Singer
KJ Yesudas Prema
Lyricist
Vayalar
Composer
MS Baburaj

Lyrics

പതിനാറു വയസ്സു കഴിഞ്ഞാല്‍  പുളകങ്ങള്‍ പൂത്തുവിരിഞ്ഞാല്‍ പതിവായി പെണ്‍കൊടിമാരൊരു മധുരസ്വപ്നം കാണും - ഒരു മധുരസ്വപ്നം കാണും (പതിനാറു... ) സ്വപ്നത്തിൻ മാനത്തുന്നൊരു പുഷ്പവിമാനമിറങ്ങും (2) ഓമനപ്പൂവുകള്‍ ചൂടി  ഗോപികമാരെത്തേടി (2) പൊന്നോടക്കുഴല്‍ നാദവുമായൊരു പൂവമ്പനൊരുങ്ങിവരും (2) - ഒരു പൂവമ്പനൊരുങ്ങിവരും (പതിനാറു... ) സ്വപ്നത്തിൻ പനിനീര്‍പ്പുഴയുടെ കല്പടവിങ്കലിരിക്കും (2) ഓമനമുരളികയൂതും ഗോപികളോടിക്കൂ‍ടും(2) കന്യകമാരുടെ ദേവിയെയിങ്ങനെ കല്യാണമാലയിടും (2) - അവന്‍  കല്യാണമാലയിടും..  മാലയിടും പതിനാറു വയസ്സു കഴിഞ്ഞാല്‍  പുളകങ്ങള്‍ പൂത്തുവിരിഞ്ഞാല്‍ പതിവായി പെണ്‍കൊടിമാരൊരു മധുരസ്വപ്നം കാണും - ഒരു മധുരസ്വപ്നം കാണും

Published by the catalogue editor. Rights remain with the original creators.