1965 · song 1

Aadiyil Vachanamundaayi

From Chettathi

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
MS Baburaj

Lyrics

ആദിയിൽ.. വചനമുണ്ടായീ ആ വചനം..  രൂപമായീ ആദിയിൽ വചനമുണ്ടായീ ആ വചനം രൂപമായീ  ആദിയിൽ വചനമുണ്ടായീ ആ വചനം രൂപമായീ  ആദിയിൽ വചനമുണ്ടായീ പ്രളയജലധിയിൽ പ്രണവരൂപിയായ്‌(2) പ്രപഞ്ചശിൽപ്പിയുറങ്ങിയുണർന്നു ആദിയിൽ വചനമുണ്ടായീ ആ വചനം രൂപമായീ  ആദിയിൽ വചനമുണ്ടായീ അശ്രുസമുദ്ര തിരകളിലങ്ങനെ ചിപ്പികളുണ്ടായി - മുത്തു ചിപ്പികളുണ്ടായി കണ്ണുനീർമുത്തിനു പെണ്ണെന്നു പേരിട്ടു ആ...ആ...ആ.. കണ്ണുനീർമുത്തിന്നു പെണ്ണെന്നു പേരിട്ടു കാലമാമജ്ഞാതശിൽപി ആദിയിൽ വചനമുണ്ടായീ ആ വചനം രൂപമായീ  ആദിയിൽ വചനമുണ്ടായീ കരയിൽ വന്നവർ വന്നവരതിനെ കാമവല വീശി (2) കണ്ണാൽ കാമവല വീശി കവികൾ പാടി കാണാദ്വീപിലെ (2) കനകമല്ലോ സ്ത്രീഹൃദയം ആദിയിൽ വചനമുണ്ടായീ ആ വചനം രൂപമായീ  ആദിയിൽ വചനമുണ്ടായീ

Published by the catalogue editor. Rights remain with the original creators.