2002 · song 6

Kunjante Penninu [F]

Credits

Singer
Jyotsna Radhakrishnan Hridya Suresh
Lyricist
Yusufali Kecheri
Composer
Mohan Sithara

Lyrics

കുഞ്ഞന്റെ പെണ്ണിനു്‌ കുഞ്ഞരിപ്രാവിന്റെ കുനുകുനെ ചിറകാണു്‌ ഓ ഓ.. ഓ.. ആ പെണ്ണ് ചിരിച്ചാല്‍ കുഞ്ഞന്റെ മനസ്സില്‍ കിരുകിരെ കുളിരാണു്‌ (കുഞ്ഞന്റെ) അവന്‍ തേടിക്കിട്ടിയ മുത്ത് അവന്‍ തേടിക്കിട്ടിയ സ്വത്ത് അവള്‍ ചിങ്കിരി മുത്ത്... അവള്‍ ചുന്ദരി മുത്ത് (കുഞ്ഞന്റെ ) അണിഞ്ഞൊരുങ്ങി എന്നും അണിഞ്ഞൊരുങ്ങി അവന്‍ മണവാളച്ചെറുക്കനെപ്പോലെ ഉടുത്തൊരുങ്ങി അവള്‍ ഉടുത്തൊരുങ്ങി എന്നും പുതുക്കപ്പെണ്ണൊരുങ്ങുന്ന പോലെ ഓ ഓ.. ഓ.. ഇരുകരളിരുകരളലിഞ്ഞു ചേര്‍ന്നു .. ഒരേ മനം മനം ഇരുകനവിരുകനവലിഞ്ഞു ചേര്‍ന്നു .. ഒരേ നിറം നിറം ഓ.. ഓ.. ഏ.. ഏ.. (കുഞ്ഞന്റെ ) കളി പറഞ്ഞു തമ്മില്‍ കഥ പറഞ്ഞു അവര്‍ കണ്ണും കണ്ണും നോക്കി നോക്കിച്ചിരിച്ചൂ കൊതിച്ചതെല്ലാം കയ്യില്‍ നിറച്ചു കിട്ടി അവര്‍ അതുവരെയറിയാത്തതറിഞ്ഞു ഓ ഓ.. ഓ.. ചേരുംപടി ചേരേണ്ടവര്‍ ചേര്‍ന്ന നേരം ഒരേ ഗുണം ഗുണം കാണുംപടി കാണേണ്ടവര്‍ കണ്ട നേരം ഒരേ മുഖം മുഖം ഓ.. ഓ.. ഏ.. ഏ.. (കുഞ്ഞന്റെ )

Published by the catalogue editor. Rights remain with the original creators.