1965 · song 3

Maadappiraavalle

Credits

Singer
S Janaki
Lyricist
KM Alavi
Composer
MA Majeed

Lyrics

മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ മണ്ണില്‍ക്കിടക്കല്ലേ മനസ്സിന്റെ - മടിയില്‍ക്കിടക്കൂ - എന്റെ  മനസ്സിന്റെ മടിയില്‍ക്കിടക്കൂ മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ പരിശുദ്ധാത്മാവിന്‍ സക്രാരി നോക്കി പിടയുന്ന പ്രാണന്‍ പ്രാര്‍ഥിക്കുന്നു (2) ജീവിതഭാരത്തിന്‍ കുരിശുകള്‍ ഏകി ചുമക്കുവാന്‍ ഇന്നെന്നിൽ കെല്‍പ്പുതരു ഈ പാനപാത്രം എനിക്കായ് മാത്രം നല്‍കീടുവാന്‍ എന്നില്‍ കനിയേണമേ എന്നില്‍ കനിയേണമേ മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ ദുഃഖത്തിന്‍ കയ്പ്പുനീരെത്രയാണെങ്കിലും ഇഷ്ടകേടില്ലാതെ ഞാന്‍ കുടിയ്ക്കാം (2) എന്‍പ്രാണനാഥന്റെ പോരായ്മമാറ്റുവാന്‍ മാത്രം കനിയണേ തമ്പുരാനേ ഉള്ളം കനിയണേ തമ്പുരാനേ മാടപ്പിറാവല്ലേ മാണിക്യക്കല്ലല്ലേ മണ്ണില്‍ക്കിടക്കല്ലേ മനസ്സിന്റെ - മടിയില്‍ക്കിടക്കൂ - എന്റെ  മനസ്സിന്റെ മടിയില്‍ക്കിടക്കൂ മാടപ്പിറാവല്ലേ ...

Published by the catalogue editor. Rights remain with the original creators.