1965 · song 1
Aakaashathambalamuttathu
Credits
- Singer
-
S Janaki
Zero Babu
Bangalore Latha
- Lyricist
- Thomas Parannoor
- Composer
- PS Divakar
Lyrics
ആകാശത്തമ്പലമുറ്റത്ത് പെണ്ണുങ്ങള്‍
വിളക്കുവെക്കണതൊളിഞ്ഞു നോക്കി
തപസ്സിരിക്കണ സന്യാസി... പൂച്ചസന്യാസി
(ആകാശത്ത്... )
കാറ്റില്‍ക്കരിയിലപ്പല്ലക്കില്‍
വേലിക്കലൊന്നു വരാമോ നീ (2)
കുഞ്ഞിപ്പുരയിലെ പെണ്ണിനോടൊപ്പം
മാപ്പിളയായിട്ടിരിക്കാമോ...
(ആകാശത്ത്... )
അപ്പൂപ്പന്‍ താടി വിതാനിച്ച്
പൊന്നിട്ടിരുത്താന്‍ പൂപ്പന്തല്‍
ചന്തം ചാര്‍ത്തിയ ചെക്കന്ന് ചൂടാന്‍
ചെത്തിപ്പൂക്കുട മുത്തുക്കുട
കാക്കപ്പൊന്നിന്‍ മോതിരവും
തൂവെള്ളിയില തുവാല
കോടിയുടുക്കാനമ്പോറ്റിക്കുട്ടി
ചെന്തെങ്ങോല കുരുത്തോല
(ആകാശത്ത്... )
മുത്തശ്ശിക്കഥകള്‍ പറഞ്ഞുതരാം
മുത്തം തന്നു ചിരിപ്പിക്കാം
പൊന്നൂഞ്ഞാലില്‍ പള്ളിയിരുത്തി
പാടിപ്പാടിയുറക്കിക്കാം
(മുത്തശ്ശി....)
Published by the catalogue editor. Rights remain with the original creators.