2002 · song 3
Thudikkum Thaamarapoove
Credits
- Singer
-
KS Chithra
MG Sreekumar
Chorus
- Lyricist
-
Gireesh Puthenchery
- Composer
- Rajamani
Lyrics
തുടിക്കും താമരപൂവേ
ഒളിക്കും നെഞ്ചിലെന്താണ്
തുളുമ്പും തേൻ കിനാവാണ്
ഉദിക്കും വെണ്ണിലാവാണ്
മണിപൂംതിങ്കളേ തളിർപൊന്നാമ്പലേ
ഉലാവും രാത്രിയിൽ ഉറങ്ങാൻ നേരമായ്
നിലവിളക്കൊളി തിരിയണഞ്ഞിരുളിന്റെ
തണുതണുവണിഞ്ഞിരിക്കാം
നിലവിളക്കൊളി തിരിയണഞ്ഞിരുളിന്റെ
തണുതണുവണിഞ്ഞിരിക്കാം
[ തുടിക്കും താമര.....
മാനത്തും മനസിന്റെ മണിമച്ചിലും കുഞ്ഞു
കുളിർ താരകൾ മിന്നിനിൽപ്പൂ
നിൻ നീലകൺകോണിൽ നിറമാർന്നസ്വപ്നങ്ങൾ
മയിൽപീലി പൂവാടിയായ്
മാനത്തും മനസിന്റെ മണിമച്ചിലും കുഞ്ഞു
കുളിർ താരകൾ മിന്നിനിൽപ്പൂ
നിൻനീല കൺകോണിൽ നിറമാർന്ന സ്വപ്നങ്ങൾ
മയിൽപീലി പൂവാടിയായ്
ഒരു മധുമാസ മൃതുചന്ദ്രനായ്
ഒരു മധുമാസ മൃതുചന്ദ്രനായ്
[ തുടിക്കും താമര.....
പാൽ തൂവലണിയുന്ന രാഗാർദ്ര ഹംസങ്ങൾ
ജലകേളിയാടുന്ന നേരം
നിൻ പ്രേമഭാവങ്ങൾ ഇളമഞ്ഞിലാടുന്ന
മാമ്പൂവിനിതൾ പോലെയായ്
പാൽ തൂവലണിയുന്ന രാഗാർദ്ര ഹംസങ്ങൾ
ജലകേളിയാടുന്ന നേരം
നിൻ പ്രേമഭാവങ്ങൾ ഇളമഞ്ഞിലാടുന്ന
മാമ്പൂവിനിതൾ പോലെയായ്
ഒരു ലയമാർന്ന സുഖ രാഗമായ്
ഒരു ലയമാർന്ന സുഖ രാഗമായ്
[ തുടിക്കും താമര.....
Published by the catalogue editor. Rights remain with the original creators.