Thacholi Othenan poster

1964 · song 9

Onningu Vannengil

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

ഒന്നിങ്ങു വന്നെങ്കില്‍...  ഒന്നെന്നെ കണ്ടെങ്കില്‍... ഒന്നിങ്ങു വന്നെങ്കില്‍  ഒന്നെന്നെ കണ്ടെങ്കില്‍ മാഴ്കുമെന്‍ തൂമുഖം  മാരന്‍ കൈകൊണ്ടു മാറത്തണച്ചെങ്കില്‍ ഒന്നിങ്ങു വന്നെങ്കില്‍  വെണ്ണിലാപ്പുഞ്ചിരിയാല്‍ - എന്റെ കണ്ണുകളൊപ്പിയെങ്കില്‍ കട്ടിയിരുമ്പൊത്ത കൈകളാലീ - ക്കോട്ട വെട്ടിപ്പൊളിച്ചെങ്കില്‍ ഒന്നിങ്ങു വന്നെങ്കില്‍ വീറൊത്ത വിരിമാറും ആ - മാറത്തെ പൂഞ്ചുണങ്ങും പൊന്നൊളിമേനിയും മുല്ലപ്പൂ - പല്ലും പുന്നാരപ്പുഞ്ചിരിയും കാണാനെന്തു ദാഹം - ദര്‍ശനം  കൈവരാനെന്തു മോഹം കാണാനെന്തു ദാഹം - ദര്‍ശനം  കൈവരാനെന്തു മോഹം കണ്ണീരിന്‍ പൂക്കളാല്‍ പൂജിച്ചു - പൂജിച്ചു കാത്തിരിക്കുന്നു ഞാന്‍ കാത്തിരിക്കുന്നു ഞാന്‍....

Published by the catalogue editor. Rights remain with the original creators.