Thacholi Othenan poster

1964 · song 8

Nallolappainkili

Credits

Singer
P Leela Chorus
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

നല്ലോലപ്പൈങ്കിളീ നാരായണക്കിളീ  നാളെയ്ക്കൊരുവട്ടിപ്പൂ വേണം  നാളെയ്ക്കൊരുവട്ടിപ്പൂ വേണം  (നല്ലോല... ) വന്മലക്കാട്ടിലെ വനമുല്ല വേണം  വാടാത്ത വാകപ്പൂ വേണം (2) മാരന്റെ കോവിലില്‍ പൂജിക്കാനാണേ  വീരന്നു നേദിക്കാനാണേ (2) വീരന്നു നേദിക്കാനാണേ  (നല്ലോല... ) ആരോ ..അവനാരോ .... നിന്റെ വീരനാരോ മണിമാരനാരോ  നിന്റെ വീരനാരോ മണിമാരനാരോ കരളുറപ്പുള്ളവന്‍ കണ്ടാലോ സുന്ദരന്‍  കരവാളെടുത്താലോ കെങ്കേമന്‍ - അവന്‍  കരവാളെടുത്താലോ കെങ്കേമന്‍  അങ്കക്കലിയുള്ളോന്‍ ആനന്ദം കൊള്ളുവോന്‍ തങ്കത്തിടമ്പൊത്തോരെന്റെ മാരന്‍ തങ്കത്തിടമ്പൊത്തോരെന്റെ മാരന്‍ ആരോ ...അവനാരോ  നിന്റെ വീരനാരോ മണി മാരനാരോ ...ആരോ..

Published by the catalogue editor. Rights remain with the original creators.