Thacholi Othenan poster

1964 · song 6

Kottum Njaan Kettilla

Credits

Singer
P Leela Chorus
Lyricist
P Bhaskaran
Composer
MS Baburaj

Lyrics

കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി തട്ടാനും വന്നില്ല തങ്കമുരുക്കിയില്ല(2) കൊന്നത്തയ്യിന്നാരുകൊടുത്തു പൊന്നുകൊണ്ടൊരു മണിമാല - സഖി പൊന്നുകൊണ്ടൊരു മണിമാല കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി കണ്ണാടിയില്ലാഞ്ഞോ കളിയാട്ടം കൂടീട്ടോ പച്ചമുരിക്കിൻ നെറ്റിയിലൊക്കെ പാറിയല്ലോ സിന്ദൂരം -സഖി പാറിയല്ലോ സിന്ദൂരം കീർത്തനം പാടാനോ കിന്നാരം പറയാനോ(2) വള്ളിക്കാട്ടിൽ കയറിക്കൂടി പുള്ളിക്കുയിലും പൂങ്കുയിലും - സഖി പുള്ളിക്കുയിലും പൂങ്കുയിലും കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി സഖി മുത്തുപതിച്ചൊരു പൂത്താലി കൊട്ടും ഞാൻ കേട്ടില്ല കൊഴലും ഞാൻ കേട്ടില്ല..

Published by the catalogue editor. Rights remain with the original creators.