2001 · song 5
Pathinezhin Azhakaay
Credits
- Singer
-
KJ Yesudas
KS Chithra
- Lyricist
-
Kaithapram
- Composer
- Johnson
Lyrics
പതിനേഴിന്നഴകായ് മാറീ പവിഴനിലാവ്
പതിനാലാം രാവിൽ മുങ്ങീ പ്രേമവസന്തം
പെണ്ണേ നീയെന്റെ നെഞ്ചിലൂർന്നൂ
നെന്മേനി വാക പൂത്തുലഞ്ഞൂ
തുമ്പു കെട്ടിയ മുടിയിഴകിൽ വീണലിഞ്ഞുവോ നിത്യസൗരഭം
പാലരുവിത്തിരയിളകീ തെന്നലൊഴുകീ
കായാമ്പൂ മിഴിയെഴുതീ കാമനകൾ (പാലരുവി)
പൂത്തിലഞ്ഞിത്തണലിൽ പൂങ്കാറ്റണഞ്ഞു മയങ്ങീ
മന്ദഹാസമലരിൽ തേൻവണ്ടു വന്നു കിണുങ്ങീ
ഇരുഹൃദയങ്ങളിൽ (പതിനേഴിന്നഴകായ്)
പരിഭവമിക്കവിളിണയിൽ വീണലിഞ്ഞൂ
അരുതെന്നിച്ചുണ്ടുകളിൽ വിരലണഞ്ഞൂ (പരിഭവമീ)
മിഴികൾ തമ്മിലിടഞ്ഞൂ
മിഴിയണഞ്ഞ നേരം കൈ വളയുടഞ്ഞു
അതു വരെയറിയാത്തൊരു രാഗോന്മാദം (പതിനേഴിന്നഴകായ്)
Published by the catalogue editor. Rights remain with the original creators.