2001 · song 7

Thurakkaatha Ponvaathil

Credits

Singer
KS Chithra
Lyricist
Kaithapram
Composer
Mohan Sithara

Lyrics

തുറക്കാത്ത പൊന്‍വാതില്‍  തുറന്നു ഞാന്‍ തന്നിട്ടും പിണക്കമെന്നോടെന്തിനാണ് നിന്റെ പരിഭവം മാറുവാനി- ന്നെന്തു വേണം എന്നോടിണങ്ങുവാനിനിയുമി- ന്നെന്തു വേണം (തുറക്കാത്ത...) ഒരുക്കങ്ങള്‍ പോരാഞ്ഞോ കിലുക്കങ്ങള്‍ കേള്‍ക്കാഞ്ഞോ മയക്കമിന്നെന്തിനാണെന്‍ കരള്‍ത്തിങ്കളേ പുഴയലകള്‍ പുണരുമ്പോള്‍ നീയെന്നോര്‍ത്തു ഞാന്‍ കിളിമൊഴിയില്‍ നീ മൊഴിയും സ്നേഹരഹസ്യങ്ങള്‍ ഇന്നറിയാത്തൂവല്‍മിഴിയില്‍ മയ്യെഴുതീ മയ്യെഴുതി ഈ കൈവള കൊഞ്ചി കേട്ടില്ലേ എന്‍ നെഞ്ചിലെ മന്ത്രം കേട്ടില്ലേ കൈവിരല്‍ മെല്ലെ തഴുകുമ്പോള്‍ എന്‍ കാതരമുരളിക തേങ്ങുമ്പോള്‍ ഇന്നാദ്യസമാഗമരാഗം വീണ്ടും കനവില്‍ കേട്ടില്ലേ   ഓ കനവില്‍ കേട്ടില്ലേ (തുറക്കാത്ത...)

Published by the catalogue editor. Rights remain with the original creators.