2001 · song 5

Thankamanassin [M]

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Mohan Sithara

Lyrics

തങ്കമനസ്സിന്‍ പീലിക്കടവിലെ താമരപ്പെണ്‍പൂവേ നിന്റെ കിനാവിന്‍ രാജകുമാരനൊ - രാവണിത്തേരുണ്ടോ ചന്ദനമേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ കാണാ ചെപ്പുണ്ടോ വേളി പൊന്നുണ്ടോ തീരാ പൊൻകനവില്‍  മായാജാലമുണ്ടോ തങ്കമനസ്സിന്‍ പീലിക്കടവിലെ താമരപ്പെണ്‍പൂവേ നിന്റെ കിനാവിന്‍ രാജകുമാരനൊ - രാവണിത്തേരുണ്ടോ എന്തിനു നീ ഈ സൂര്യനെ നോക്കി പുഞ്ചിരി തൂകി പൂവേ പുഞ്ചിരി തൂകി പൂവേ എന്തിനു നീ ഈ മാനം നോക്കി കുങ്കുമം തൂവി സന്ധ്യേ കുങ്കുമം തൂവി സന്ധ്യേ ഇരുളകലുമ്പോള്‍ പൊരുളറിയുമ്പോള്‍ എന്തിനു നീ ഇന്നിതുവഴി വന്നു പൊന്നണിഞ്ഞു വന്ന പൊൻമലരേ ഓ... തങ്കമനസ്സിന്‍ പീലിക്കടവിലെ താമരപ്പെണ്‍പൂവേ നിന്റെ കിനാവിന്‍ രാജകുമാരനൊ - രാവണിത്തേരുണ്ടോ അക്കരെക്കാവില്‍ ഇക്കരെക്കാവില്‍ ഇത്തിരി സ്വപ്നം പൂത്തോ ഇത്തിരി സ്വപ്നം പൂത്തോ സ്നേഹക്കൊതുമ്പില്‍ തൊട്ടു തുഴഞ്ഞു വന്നോ ദേവകുമാരന്‍ വന്നോ ദേവകുമാരന്‍ നാമറിയാതെ മനമറിയാതെ നാടറിയാതെ വീടറിയാതെ പൂവണിഞ്ഞതേതു തേൻപുലരി ഓ... തങ്കമനസ്സിന്‍ പീലിക്കടവിലെ താമരപ്പെണ്‍പൂവേ നിന്റെ കിനാവിന്‍ രാജകുമാരനൊ - രാവണിത്തേരുണ്ടോ ചന്ദനമേടുണ്ടോ കൊട്ടാരക്കെട്ടുണ്ടോ കാണാ ചെപ്പുണ്ടോ വേളി പൊന്നുണ്ടോ തീരാ പൊൻകനവില്‍  മായാജാലമുണ്ടോ തങ്കമനസ്സിന്‍ പീലിക്കടവിലെ താമരപ്പെണ്‍പൂവേ നിന്റെ കിനാവിന്‍ രാജകുമാരനൊ - രാവണിത്തേരുണ്ടോ നിന്റെ കിനാവിന്‍ രാജകുമാരനൊ - രാവണിത്തേരുണ്ടോ

Published by the catalogue editor. Rights remain with the original creators.