Sree Guruvayoorappan poster

1964 · song 6

Maayaamaanava

Credits

Singer
P Leela
Lyricist
Abhayadev
Composer
V Dakshinamoorthy

Lyrics

മായാമാനവ നിൻ മധുരാകൃതി മാനസതാരിൽ കാണേണം മന്ദസ്മിതരുചി കലരും നിന്നുടെ സുന്ദരവദനം കാണേണം വാർമഴവില്ലിൻ കാന്തിയെ വെല്ലും ശ്യാമളരൂപം കാണേണം പ്രേമരസാമൃതമൊഴുകും നീലത്താമരമിഴിയിണ കാണേണം -മായാമാനവ.... നാരായണ ഹരി നാരായണ നിൻ രൂപം കണ്ണിൽ വിളങ്ങേണം നാരായണഹരി നാരായണ നിൻ നാമം കാതിൽ മുഴങ്ങേണം -മായാമാനവ.... മരതകമണിമയമെയ്യിതണിഞ്ഞൊരു മഞ്ഞത്തുകിലും കാണേണം പീലികൾ തിരുകിയ മുടിയും കയ്യിൽ പുല്ലാങ്കുഴലും കാണേണം -മായാമാനവ....

Published by the catalogue editor. Rights remain with the original creators.