2001 · song 5
Marannittumenthino
Credits
- Singer
-
P Jayachandran
- Lyricist
-
Gireesh Puthenchery
- Composer
- Vidyasagar
Lyrics
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
കൊഴിഞ്ഞിട്ടുമെന്തിനോ
പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം
പുലർമഞ്ഞുകാലത്തെ സ്നേഹതീരം
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
അറിയാതെ ഞാനെന്റെ
പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നൂ
കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെൻ
കവിളോടുരുമ്മി കിതച്ചിരുന്നു
പാതിയും ചിമ്മാത്ത
മിഴികളിൽ നനവാർന്ന
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു
ചുണ്ടിനാൽ ചുംബിച്ചിരുന്നിരുന്നു
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
അറിയാതെ നീയെന്റെ
മനസ്സിലെ കാണാത്ത
കവിതകൾ മൂളി പഠിച്ചിരുന്നൂ
മുറുകാൻ തുടങ്ങുമെൻ
വിറയാർന്ന വീണയിൽ
മാറോടമർത്തി കൊതിച്ചിരുന്നു
എന്തിനെന്നറിയില്ല
ഞാനെന്റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു
എത്രയോ സ്നേഹിച്ചിരുന്നിരുന്നു
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
കൊഴിഞ്ഞിട്ടുമെന്തിനോ
പൂക്കാൻ തുടങ്ങുന്നു
പുലർമഞ്ഞുകാലത്തെ സ്നേഹതീരം
പുലർമഞ്ഞുകാലത്തെ സ്നേഹതീരം
മറന്നിട്ടുമെന്തിനോ മനസ്സിൽ തുളുമ്പുന്നു
മൗനാനുരാഗത്തിൻ ലോലഭാവം
Published by the catalogue editor. Rights remain with the original creators.