Raakshasa Raajaavu poster

2001 · song 1

Indumathee Ithal Mizhiyil

Credits

Singer
Palakkadu KL Sreeram
Lyricist
S Ramesan Nair
Composer
Mohan Sithara

Lyrics

ഇന്ദുമതി ഇതൾമിഴിയിൽ എന്തീ മയിലാട്ടം സന്ധ്യതൊഴും ചൊടിയിണയിൽ തിങ്കൾ തിരിനാളം പീല്ലിക്കാടിനറിയില്ല ചെല്ലക്കാറ്റിന്നറിയില്ല  പറയൂ പറയൂ.... ഇന്ദുമതി  ഇതൾമിഴിയിൽ എന്തീ മയിലാട്ടം സന്ധ്യതൊഴും ചൊടിയിണയിൽ തിങ്കൾ തിരിനാളം ഇതൾ പൊഴിയും താഴ്‌വരയിൽ ഇനിയുമൊരുൽസവമേളം ഇണയറിയും ചിറകടിയിൽ മദനനു പുതിയൊരു താളം ഒരു പൂവിലുറങ്ങി ഉണർന്നു വരാം    നറുതേനിനു മധുരം നൽകാം പുളകങ്ങൾ ഇറുത്തൊരു കൂട നിറച്ചത് പകലിനു പണയം നൽകാം  മതിയോ അത് മതിയോ.. മതിയോ അത് മതിയോ ഇന്ദുമതി  ഇതൾമിഴിയിൽ എന്തീ മയിലാട്ടം സന്ധ്യതൊഴും ചൊടിയിണയിൽ തിങ്കൾ തിരിനാളം ഇളമനസ്സിൻ പാൽക്കുളിരിൽ ഒരുവരി മൂളിയതാരോ ഒഴുകിവരും കാറ്റലയിൽ മറുപടിയെഴുതിയതാരോ  അനുരാഗിണി നിന്നുടെ കവിളിണ തഴുകിയ കരതലമെങ്ങനെ ചോന്നു .. അന്തികൾ വന്നു മുഖം കണ്ടഴകിനു സിന്ദൂരക്കുട തന്നു .. വെറുതേ  അത് വെറുതേ.. വെറുതേ  അത് വെറുതേ (ഇന്ദുമതി  ഇതൾമിഴിയിൽ)

Published by the catalogue editor. Rights remain with the original creators.