Praja poster

2001 · song 5

Chandanamani

From Praja

Credits

Singer
MG Sreekumar
Lyricist
Gireesh Puthenchery
Composer
MG Radhakrishnan

Lyrics

ശാന്താകാരം.... സരസിജനയനം.... വന്ദേ....ഹം... ചിന്മയ രൂപം ചന്ദനമണിസന്ധ്യകളുടെ നടയിൽ നടനം തുടരുക രംഗവേദി മംഗളാരവം ദ്രുതതാളം തരളമധുര മുരളിയുണര് പ്രണയഭരിത കവിതയുണര് മനസ്സുനിറയുമതുല ഹരിതമദമഹോത്സവം വരവീണകൾ മൃദുപാണികൾ മദമൊടു തിരുവടി തൊഴുതൊരു ശ്രുതി ചേരണമലിവോടതിലനുപദമനുപദമഴകായ് മതിമുഖി മമസഖി മയിൽ നടയിവളുടെ നടനം വെൺപുലരികൾ പൊൻ കസവിടുമിന്ദ്രനീലമേഘമെന്റെ ദൂതു പോയ ഹംസമായ് മഞ്ഞുരുകിയ മൺചിമിഴിലെ മന്ദഹാസദീപ്തിയോടെ നീയെനിക്കു തുമ്രിയായീ മനസ്സുകളുടെ കുളിരരുവികളിൽ ച്ഛിലും ച്ഛിലും മരതകമഴ മൊഴി തിരയുകയായ് ഇനി നിലവിലെ ജലഗലികളിരുണരുമരിയ പ്രണയകലികൾ തിര നുരയിടുമൊരു കടലിലെഗസലിലലിയുമലസമായ് വിജനവനിയിൽ വിരഹലിപിയിൽ ശിശിരശലഭമെഴുതിയ നിറ ചന്ദനമണി ഹായ് ചന്ദനമണി മൃദു  ( ചന്ദനമണി ) പൊൻ യമുനയിലെൻ പ്രിയമൊഴി വെണ്ണിലാവിൽ വീണലിഞ്ഞ പൂർണ്ണചന്ദ്രബിംബമായീ ശ്രാവണമണി മേടകളിൽ പ്രാവുകൾ പറന്ന രാവിൽ പൂവണിഞ്ഞ പുണ്യമായീ ശ്രുതിഭരമദസുഖലഹരികളിൽ ധിംനം ധിനം മുഖരിതമിരു കുനു കൊലുസ്സുകളിൽ ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ ഹിമകണമണിയണിവിരലിലെ മലയസലിലമലിയവെ ഇമയെഴുതിയ മിഴിമുകുളമിതരുണകിരണമണിയുമതിലെ ഹിമകണമണിയണിവിരലിലെ മലയസലിലമലിയുമാർദ്രമായ്........ മനസ്സിനിതളിലുണരുമരിയ ശിശിര ശലഭമെഴുതിയ നിറ (ചന്ദന..)

Published by the catalogue editor. Rights remain with the original creators.