2001 · song 7

Pakalin padavil

Credits

Singer
Palakkadu KL Sreeram
Lyricist
Gireesh Puthenchery
Composer
Palakkadu KL Sreeram

Lyrics

പകലിൻ പടവിൽ  മഴവിൽ തണലിൽ പനിനീരുതിരുംപവിഴം തിരയാൻ മാമഞ്ഞിൻ കൈയ്യിൽ ഊഞ്ഞാലാടി മാലേയക്കാറ്റിൽ പാട്ടും പാടി (2) വരവായിതിലേ മഴമേഘപ്രാവുകൾ (പകലിൻ പടവിൽ...) ഒരു നേർത്ത തൂവൽ വീശിയും അലിവോടുരുമ്മിയും തെളിമിന്നൽ മിന്നി മായുമീ മിഴിയൊന്നു ചിമ്മിയും വെയിൽ ചായും പുഴയോരം കുനുകൂടു തേടിയലയാം (2) പുതിയൊരു മാരിച്ചിറകേറി ചെറുതൂവൽക്കുട ചൂടി ചുരവളവുകളിതുവഴി ഓമൽക്കിളി കോലക്കുഴലൂതും നേരം (2) അരിയ മുകിലേ മനസ്സോടലിയും (പകലിൻ പടവിൽ...) ഒരു കുഞ്ഞു മാൻകിടാവു പോൽ പിടയുന്ന കണ്ണുമായ് വിട വാങ്ങി മാഞ്ഞു പോകുമീ പ്രണയാർദ്ര സന്ധ്യയിൽ ഇടനെഞ്ചിൽ കൊതിയോടെ ഉയിരോടുരുമ്മി നിൽക്കാം (2) മുടിയിഴ മാടി പുതുപ്പൂച്ചൂടിയും ഈറൻ മെയ്യിലാലെ കസവല ഞൊറിയിടുമൊരു ദീപത്തിരി പോലെതിരുമുൻപിൽ തെളിയാം(2) അരിയ മുകിലേ മനസ്സോടലിയും (പകലിൻ പടവിൽ...)

Published by the catalogue editor. Rights remain with the original creators.