2001 · song 3
Novubhaaram Chumalil Thaangan
Credits
- Singer
-
MG Sreekumar
- Lyricist
-
Gireesh Puthenchery
- Composer
- Balabhaskar
Lyrics
നോവുഭാരം ചുമലിൽ താങ്ങാൻ
നൂറു കാതം താണ്ടീടാൻ
കാലമാകും രജകൻ പോറ്റും
പ്രാണിയാണീ പാവങ്ങൾ
വിധി തരുന്ന വിഴുപ്പും പേറി
വീഥി തോറും പായുമ്പോൾ
കുതികുതിച്ചു തമസ്സിൻ കുഴിയിൽ
വീണുകേഴും കാക്കാലരാക്കോലങ്ങൾ (നോവുഭാരം)
പാപജന്മപ്പടവുകൾ കേറി
പാത തോറുമലഞ്ഞാലും
കൊത്തിനായൊരു വറ്റു കിടയ്ക്കാൻ
കൊതി മുഴുത്തു നടന്നാലും
കഷ്ടജാതകമെരിയാലോ ശിഷ്ടജീവിതകഥയാവോ
മെയ് തളർന്നു മയങ്ങുമ്പോൾ
കൈവരുന്നതു കണ്ണീർക്കിനാവല്ലയോ ( നോവുഭാരം )
വേനലേകും വെയിലിൽ നിന്നും
വർഷകാലം പോൽപ്പെയ്തും
സ്വപ്നവാണിഭയാത്രകളിൽ
പൊൻകിനാവിൻ പൂ വിറ്റും
കുഞ്ഞുമോഹക്കൂടുകളിൽ
കൂരിരുട്ടിൻ രാവുകളിൽ
ശോകരാഗം പാടുകയോ
നെഞ്ചുനീറ്റിയീ പാവങ്ങൾ രാപ്പാടികൾ (നോവുഭാരം)
Published by the catalogue editor. Rights remain with the original creators.