Karumadikkuttan poster

2001 · song 8

Odivarum ormma

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
Mohan Sithara

Lyrics

ആരാരോ ആരീരാരോ ആരാരാരാരോ... ഓടിവരും ഓര്‍മ്മകളില്‍ ഒരേ മുഖം മാത്രം അച്ഛനെയാണെനിക്കിഷ്ടമെന്ന് കൊഞ്ചും മൊഴി മാത്രം (ഓടി...) അമ്മയെ കാണാത്ത പൈതലേ നിന്‍ പിഞ്ചുകവിളിണയില്‍ കരളിനാല്‍ ഞാന്‍ ചാര്‍ത്തിടാ- മൊരു കണ്ണുനീര്‍‌മുത്തം പുണ്യമേ നിന്‍ നീലക്കണ്ണുകള്‍ പൂട്ടിയുറങ്ങൂ നീ [2] (ഓടി...) അച്ഛന്റെ നെഞ്ചില്‍ വിടര്‍ന്നു നില്‍ക്കും ആശാമലരല്ലേ (അച്ഛന്റെ നെഞ്ചില്‍) ഉയിരിന്നുയിരേ ഉലകിലെന്നും എനിക്കു നീ മാത്രം കൂരിരുളില്‍ പൊന്‍‌തിരിയായി നിന്റെ ചിരി മാത്രം [2] (ഓടി...)

Published by the catalogue editor. Rights remain with the original creators.