2001 · song 2
Chelulla Vallathil
Credits
- Singer
-
KS Chithra
P Jayachandran
- Lyricist
- Yusufali Kecheri
- Composer
- Mohan Sithara
Lyrics
ചേലുള്ള വള്ളത്തിൽ ചാഞ്ചക്കം വള്ളത്തിൽ
ചേകവന്റെ തിരുവെഴുന്നള്ളത്ത്
ചേകവന്റെ തിരുവെഴുന്നള്ളത്ത്
ചേലുള്ള വള്ളത്തിൽ ചാഞ്ചക്കം വള്ളത്തിൽ
ചേകവന്റെ തിരുവെഴുന്നള്ളത്ത്
പടവാളുണ്ട് പരിചയുമുണ്ട്
പുടമുറിക്കായ് തിരുവെഴുന്നള്ളത്ത്
പുടമുറിക്കായ് തിരുവെഴുന്നള്ളത്ത്
ചേലുള്ള വള്ളത്തിൽ ചാഞ്ചക്കം വള്ളത്തിൽ
ചേകവന്റെ തിരുവെഴുന്നള്ളത്ത്
ചേകവന്റെ തിരുവെഴുന്നള്ളത്ത്
ആടിയാടിയൊഴുകി തിര കരയെ വന്നു തഴുകി (2)
കുറുമൊഴിക്ക് പുളകം ആയ് കുരവയിട്ടു കിളികൾ
താലിയ്ക്ക് പൊന്നുരുക്കാൻ കിഴക്കുണർന്നേ (2)
തട്ടാൻ കിഴക്കുണർന്നേ
തട്ടാൻ കിഴക്കുണർന്നേ
ചേലുള്ള വള്ളത്തിൽ ചാഞ്ചക്കം വള്ളത്തിൽ
ചേകവന്റെ തിരുവെഴുന്നള്ളത്ത്
പൊൻ കിനാക്കൾ ഉണരും മിഴി ദൂരെ ദൂരെ നീട്ടി (2)
മനസ്സിനുള്ളിലാരോ മധുര വീണ മീട്ടി
ആദ്യത്തെ രാത്രിയുടെ ലഹരിയല്ലേ (2)
നെഞ്ചിൽ തുടിച്ചുയർന്നൂ നെഞ്ചിൽ തുടിച്ചുയർന്നൂ
ചേലുള്ള വള്ളത്തിൽ ചാഞ്ചക്കം വള്ളത്തിൽ
ചേകവന്റെ തിരുവെഴുന്നള്ളത്ത്
പടവാളുണ്ട് പരിചയുമുണ്ട്
പുടമുറിക്കായ് തിരുവെഴുന്നള്ളത്ത്
പുടമുറിക്കായ് തിരുവെഴുന്നള്ളത്ത്
ചേലുള്ള വള്ളത്തിൽ ചാഞ്ചക്കം വള്ളത്തിൽ
ചേകവന്റെ തിരുവെഴുന്നള്ളത്ത്
ചേകവന്റെ തിരുവെഴുന്നള്ളത്ത്
Published by the catalogue editor. Rights remain with the original creators.