2001 · song 4

Iniyoru Janmamundengil

From Kannaki

Credits

Singer
KJ Yesudas
Lyricist
Kaithapram
Composer
Kaithapram Viswanath

Lyrics

ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്തു കാണാം പിന്നെയും ജന്മമുണ്ടെങ്കില്‍ യാദവ യമുനാ തീരത്തു കാണാം.(2) നിനക്കുറങ്ങാന്‍ അമ്മയെ പോലെ ഞാനുണ്ണാതുറങ്ങാതിരിക്കാം നിനക്ക് നല്‍കാന്‍ ഇടനെഞ്ചിനുള്ളിലൊരൊറ്റ ചിലമ്പുമായ് നില്‍ക്കാം പണയപ്പെടുമ്പോഴും തോറ്റുകൊണ്ടെന്നും പാഞ്ചാലിയായ് പുഞ്ചിരിക്കാം (2) (ഇനിയൊരു ജന്മമുണ്ടെങ്കില്‍ ...) നിന്റെ ദേവാങ്കണം വിട്ടു ഞാന്‍ സീതയായ് കാട്ടിലേക്കേകയായ് പോകാം നിന്റെ കുഞ്ഞുങ്ങളെ പെറ്റു വളര്‍ത്തി ഞാന്‍ നിനക്കായ് നോറ്റു നോറ്റിരിക്കാം പിന്നെയും ജന്മമുണ്ടെങ്കില്‍ നമുക്കന്നോരര്‍ദ്ധ നാരീശ്വരനാവാം (2) (ഇനിയൊരു ജന്മമുണ്ടെങ്കില്‍ ...)

Published by the catalogue editor. Rights remain with the original creators.