2001 · song 2

Ennu Varum Nee

From Kannaki

Credits

Singer
KS Chithra
Lyricist
Kaithapram
Composer
Kaithapram Viswanath

Lyrics

എന്നുവരും നീ എന്നുവരും നീ എന്റെ നിലാപ്പന്തലിൽ വെറുതേ എന്റെ കിനാപ്പന്തലിൽ വെറുതേ കാണാൻ വെറുതേയിരിക്കാൻ വെറുതേ വെറുതേ ചിരിക്കാൻ തമ്മിൽ വെറുതേ വെറുതേ മിണ്ടാൻ (എന്നു വരും..) നീയില്ലെങ്കിൽ നീ വരില്ലെങ്കിൽ എന്തിനെൻ കരളിൽ സ്നേഹം വെറുതേ എന്തിനെൻ നെഞ്ചിൽ മോഹം മണമായ് നീയെൻ മനസ്സിലില്ലാതെ എന്തിനു പൂവിൻ ചന്തം വെറുതേ എന്തിനു രാവിൻ ചന്തം  (എന്നുവരും നീ ) ഓർമ്മയിലിന്നും ഓമനിപ്പൂഞാൻ തമ്മിൽ കണ്ടനിമിഷം നമ്മൾ ആദ്യം കണ്ട നിമിഷം ഓരോ നോക്കിലും ഓരോ വാക്കിലും അർത്ഥം തോന്നിയ നിമിഷം ആയിരം  അർത്ഥം തോന്നിയ നിമിഷം  (എന്നുവരും നീ )

Published by the catalogue editor. Rights remain with the original creators.