Pazhassi Raja poster

1964 · song 10

Panchavadiyil

Credits

Singer
S Janaki
Lyricist
Vayalar
Composer
RK Sekhar

Lyrics

പഞ്ചവടിയില്‍ പണ്ടുപണ്ടൊരു പഞ്ചവര്‍ണപ്പുള്ളിമാന്‍ (2) കള്ളക്കടക്കണ്ണെറിഞ്ഞു തുള്ളി നടന്നൂ... തുള്ളി നടന്നൂ പഞ്ചവടിയില്‍ പണ്ടുപണ്ടൊരു പഞ്ചവര്‍ണപ്പുള്ളിമാന്‍ ആ.... ആ.... ആ.... കണ്ണുനീരില്‍ മുങ്ങി നിന്ന പണ്ടത്തേ പഞ്ചവടി വഞ്ചനയുടെ കഥ പറഞ്ഞ പണ്ടത്തെ പഞ്ചവടീ കണ്ടു ഞാന്‍ - ഇന്നു കണ്ടു ഞാന്‍ കടക്കണ്ണെറിഞ്ഞു തുള്ളിവന്നൂ പുള്ളിമാന്‍ - പുതിയ പുള്ളിമാന്‍ പഞ്ചവടിയില്‍ പണ്ടുപണ്ടൊരു പഞ്ചവര്‍ണപ്പുള്ളിമാന്‍ ആ.... ആ.... ആ.... മണ്ണിന്റെ മകളാണു ഞാന്‍  മലയാള കന്യകയാണു ഞാന്‍ മാനായി വന്നു പണ്ടു മൈഥിലിയെ വഞ്ചിച്ച മാരീചനേ - ഇന്നു കണ്ടു ഞാന്‍ മാന്‍ തോലുടുപ്പിട്ട കാട്ടാളനെ ഇന്നു കണ്ടു ഞാന്‍ - മുന്‍പില്‍ കണ്ടു ഞാന്‍ വില്ലു കുലയ്കൂ - മണി വില്ലു കുലയ്ക്കൂ വില്ലു കുലയ്കൂ - മണി വില്ലു കുലയ്ക്കൂ അമ്പു തൊടുക്കൂ - ഉടനമ്പു തൊടുക്കൂ  തമ്പുരാനേ... എടുക്കുമ്പോളൊന്ന്  തൊടുക്കുമ്പോള്‍ പത്ത് കൊള്ളുമ്പോളായിരമായിരമായിരം വില്ലു കുലയ്കൂ - മണി വില്ലു കുലയ്ക്കൂ വില്ലു കുലയ്കൂ - മണി വില്ലു കുലയ്ക്കൂ അമ്പു തൊടുക്കൂ - ഉടനമ്പു തൊടുക്കൂ  തമ്പുരാനേ...

Published by the catalogue editor. Rights remain with the original creators.