Pazhassi Raja poster

1964 · song 9

Paathiraappoovukal

Credits

Singer
P Leela
Lyricist
Vayalar
Composer
RK Sekhar

Lyrics

പാതിരാപ്പൂവുകള്‍ വാര്‍മുടിക്കെട്ടില്‍ ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ പണ്ടു പാടിയ മാരകാകളി  പാടാറില്ലല്ലോ - ഞാന്‍ പാടാറില്ലല്ലോ പാതിരാപ്പൂവുകള്‍ വാര്‍മുടിക്കെട്ടില്‍ ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ പൂജയ്ക്കൊരുക്കിയ തുളസിക്കതിരേ ചൂടാറുള്ളൂ ഞാന്‍ പഴശ്ശി എഴുതിയ വിരഹഗാനമേ  പാടാറുള്ളൂ ഞാന്‍ - ഇന്നും  പാടാറുള്ളൂ ഞാന്‍ പാതിരാപ്പൂവുകള്‍ വാര്‍മുടിക്കെട്ടില്‍ ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ അങ്ങു നല്‍കിയ ചന്ദനത്തംബുരു  എങ്ങനെ മീട്ടും ഞാന്‍  കമ്പിയില്‍ കൈവിരല്‍ മുട്ടും നേരം കണ്ണു നിറയുമല്ലോ - എന്റെ കണ്ണു നിറയുമല്ലോ പാതിരാപ്പൂവുകള്‍ വാര്‍മുടിക്കെട്ടില്‍ ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ

Published by the catalogue editor. Rights remain with the original creators.