2001 · song 1

Kannuneerine

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
Gopan

Lyrics

കണ്ണുനീരിനെ പുഞ്ചിരിയാക്കാം പാഴ്മനസ്സിനെ പൂവനിയാക്കാം ദുഃഖമേ പോയ് വരൂ ദൂരെ ദൂരെ നീ  ദൂരെ ദൂരെ നീ (കണ്ണുനീരിനെ...) സ്വപ്നമല്ലയീ പാരില്‍ ജീവിതം പൂക്കളാകണം കണ്ടകങ്ങളും  സ്വര്‍ഗ്ഗമെന്ന മായ തേടി എന്തിനലയണം (കണ്ണുനീരിനെ...) ഈ അനാഥമാം ജന്മവീഥിയില്‍ സ്നേഹമാകണം മാര്‍ഗ്ഗദീപിക  ചിത്രവീണ സാന്ത്വനത്തിന്‍  ചിന്തു ചൊരിയണം (കണ്ണുനീരിനെ...)

Published by the catalogue editor. Rights remain with the original creators.