Pazhassi Raja poster

1964 · song 4

Chottamuthal Chudalavare

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
RK Sekhar

Lyrics

ചൊട്ടമുതല്‍ ചുടലവരെ ചുമടും താങ്ങി ദുഖത്തിന്‍ തണ്ണീര്‍ പന്തലില്‍ നില്‍ക്കുന്നവരേ നില്‍ക്കുന്നവരേ ഈ രാത്രിയിരുണ്ടുവെളുത്തൂ കിഴക്കുണരുമ്പോള്‍ ഈ നാട്ടിയ കഴുകുമരങ്ങള്‍ കാണും നിങ്ങള്‍ കാണും നിങ്ങള്‍  (ചൊട്ട... ) കാലന്‍ കോഴികള്‍ കൂവി കഴുകന്‍ ചുറ്റി നടന്നൂ അറബിക്കടലല ഞെട്ടിയുണർന്നു ഗിരികൂടങ്ങള്‍ ഞടുങ്ങി തുടിച്ചു തൂക്കുമരക്കയര്‍ നിന്നു മരണം കയറിയിറങ്ങീ മരണം കയറിയിറങ്ങീ (ചൊട്ട... ) പിറന്ന നാടിനുവേണ്ടി പൊരുതി മരിച്ചവരിവിടെ സ്വന്തം ചോരയിലെഴുതിയ ജീവിത- മന്ത്രം കേൾക്കൂ നിങ്ങള്‍ സ്വര്‍ഗ്ഗത്തേക്കാള്‍ വലുതാണീ ജന്മഭൂമീ... ചൊട്ടമുതല്‍ ചുടലവരെ ചുമടും താങ്ങി ദുഖത്തിന്‍ തണ്ണീര്‍ പന്തലില്‍ നില്‍ക്കുന്നവരേ നില്‍ക്കുന്നവരേ

Published by the catalogue editor. Rights remain with the original creators.