Pazhassi Raja poster

1964 · song 1

Anjanakkunnil

Credits

Singer
P Susheela
Lyricist
Vayalar
Composer
RK Sekhar

Lyrics

അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ പോകും അമ്പലപ്രാവുകളേ...  പോണ വഴിക്കോ വരും വഴിക്കോ - ഒരു മാണിക്യമഞ്ചൽ കണ്ടോ - നിങ്ങളൊരു മാണിക്യമഞ്ചൽ കണ്ടോ  കൈതപ്പൂക്കളാൽ കർപ്പൂരമുഴിയുന്ന കാനനദേവതമാർ (2) കാണാൻ കൊതിക്കുമാ മഞ്ചലിനുള്ളിൽ രാജകുമാരനുണ്ടോ - എന്റെ രാജകുമാരനുണ്ടോ (അഞ്ജന..) മഞ്ചലിലദ്ദേഹം വന്നിറങ്ങുമ്പോൾ പുഞ്ചിരി തൂകുമ്പോൾ (2) മാറിലെനിക്കു കുളിരു കോരും വാരിപ്പുണരും ഞാൻ - കൈ നിറയെ വാരിപ്പുണരും ഞാൻ  അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ പോകും അമ്പലപ്രാവുകളേ...  പോണ വഴിക്കോ വരും വഴിക്കോ - ഒരു മാണിക്യമഞ്ചൽ കണ്ടോ - നിങ്ങളൊരു മാണിക്യമഞ്ചൽ കണ്ടോ

Published by the catalogue editor. Rights remain with the original creators.