2001 · song 3
Theerangal thedunnu
Credits
- Singer
-
KS Chithra
- Lyricist
- S Ramesan Nair
- Composer
- Shakeer Jackson
Lyrics
തീരങ്ങൾ തേടുന്നു
തിരയടങ്ങാത്ത ദാഹങ്ങൾ
കൂടുതേടും ജന്മങ്ങൾ
കൂടെ വരുമോ നീ ഈ രാവിൽ
തീരങ്ങൾ തേടുന്നു
ഇനിയൊഴുകൂ നീ മിഴിനീർ കാറ്റേ
ഇതൾവിരിയൂ നീ പാലപ്പൂവേ
ഈ വഴിയല്ലോ പോയതു നമ്മൾ
മലരും മണവും പോലെ
തീരങ്ങൾ തേടുന്നു
വിരഹനിലാവിൻ അക്കരെയല്ലോ
കതിരണിയുന്നൂ കണ്ണീർപ്പാടം
ഓരോ മുത്തും ചൂടുക നമ്മൾ
ഒന്നായ് ഒന്നായ് തീരാൻ
തീരങ്ങൾ തേടുന്നു
തിരയടങ്ങാത്ത ദാഹങ്ങൾ
കൂടുതേടും ജന്മങ്ങൾ
കൂടെ വരുമോ നീ ഈ രാവിൽ
തീരങ്ങൾ തേടുന്നു
Published by the catalogue editor. Rights remain with the original creators.