2001 · song 2

Maayam Marimaayam

Credits

Singer
MG Sreekumar
Lyricist
Ramesh Ilaman Namboodiri
Composer
K Sanan Nair

Lyrics

മായം മറിമായം  മണ്ണില്‍ ജാലം പൊടിപൂരം  രാവില്‍ സൂര്യനുദിച്ചെന്നാല്‍  രാജന്മാരും ചോരന്മാര്‍ വയ്യാവേലിപ്പത്തലു കെട്ടാം  പയ്യെപ്പോയി പനയും തിന്നാം കോലം നല്ലൊരു കോലം  മേളം താളം കരഘോഷം  മായം മറിമായം  മണ്ണില്‍ ജാലം പൊടിപൂരം  കണ്ടോ ഇതു കണ്ടോ  ഈ മുയലിനു കൊമ്പുകള്‍ രണ്ടോ  കൂടെപ്പോരൂ മാളോരേ  കാകളി കഥകളി തിമിലകളി  ഇതാണു തെയ്യം തേരോട്ടം  ഇതിന്റെ പേരോ പടയോട്ടം അരങ്ങൊരുങ്ങാമണിഞ്ഞൊരുങ്ങാം  അടിപൊളിയായിട്ടാടീടാം  അരങ്ങൊരുങ്ങാമണിഞ്ഞൊരുങ്ങാം  അടിപൊളിയായിട്ടാടിപ്പാടീടാം (മായം മറിമായം...) എട്ടും പതിനെട്ടും  അടവെല്ലാമെല്ലാം കൂട്ടാം  പാളിപ്പോയാല്‍ പൊല്ലാപ്പ്  പിന്നെത്തീരാ ഗുലുമാല് തൊന്തരവയ്യോ ആശാനേ  നിന്‍ തിരുശരണം ഈശാനേ അറഞ്ഞു തുള്ളാം അറിഞ്ഞു പാടാം  നനഞ്ഞു പോയാല്‍ കുളിച്ചു കേറാം അറഞ്ഞു തുള്ളാം അറിഞ്ഞു പാടാം  നനഞ്ഞു പോയാല്‍ കുളിച്ചു കേറീടാം (മായം മറിമായം...)

Published by the catalogue editor. Rights remain with the original creators.