1964 · song 6

Kinaavilennum Vannene

Credits

Singer
KJ Yesudas P Leela
Lyricist
Abhayadev
Composer
KV Job

Lyrics

കിനാവിലെന്നും വന്നെന്നെ കിക്കിളി കൂട്ടും പെണ്ണേ ഉണര്‍ന്നു നോക്കും നേരത്തെ- വിടാണോടിപ്പോവതു നീ എവിടാണോടിപ്പോവതു നീ ഓടിപ്പോണില്ലെങ്ങും ഞാന്‍ ഒളിച്ചുപോകില്ലെങ്ങും ഞാന്‍ കണ്ണുതുറക്കും നേരം ഇങ്ങടെ ഖല്‍ബിലിരിക്കും ഞാന്‍ ഇങ്ങടെ ഖല്‍ബിലിരിക്കും ഞാന്‍ കിനാവിലെന്നും വന്നെന്നെ കിക്കിളി കൂട്ടും പെണ്ണേ ഖല്‍ബിലിരിക്കും പെണ്ണേ... ഖല്‍ബിലിരിക്കും പെണ്ണേ നിന്നെ  താലികെട്ടീ ഞാന്‍ കണ്ണുകള്‍ കൂട്ടി ചുറ്റും നല്ലൊരു  വേലികെട്ടി ഞാന്‍ നിനക്കൊരു വേലികെട്ടി ഞാന്‍ അവിടെയിരുത്തി കരളിന്നൊത്തിരി മധുരം തന്നില്ലേ ആരും കാണാതൊത്തിരിയേറെ പ്പുകിലുപറഞ്ഞില്ലേ ഇങ്ങള് പുകിലുപറഞ്ഞില്ലേ (കിനാവിലെന്നും... ) കൊതിച്ചുകിട്ടിയ കുയിലേ നിന്നെ കൂട്ടിലാക്കി ഞാന്‍ പറന്നു പോവില്ലിനിയും - നിങ്ങള് തുറന്നു വിട്ടാലും - നിങ്ങള് തുറന്നു വിട്ടാലും

Published by the catalogue editor. Rights remain with the original creators.